
ദോഹ:ഖത്തറിലെ ഹൈപ്പർ മാർക്കറ്റ് ശൃംഖല കൂടുതൽ വിപുലീകരിച്ച് സഫാരി ഗ്രൂപ്പ്. ഗറാഫ എസ്ദാൻ മാളിൽ സഫാരി
ഹൈപ്പർ മാർക്കറ്റിന്റെ
7-ാമത് ഔട്ട്ലെറ്റ് ഡിസംബർ 10ന് ഉത്ഘാടനം ചെയ്യുമെന്ന്
മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പുതിയ
ഔട്ട്ലറ്റിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അതിയായ
സന്തോഷമുണ്ടെന്ന് സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൈനുൽ ആബിദീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നഗരങ്ങളിൽ മാത്രമല്ല പ്രാന്തപ്രദേശങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സഫാരി ഗ്രൂപ്പ് സാന്നിധ്യം വർധിപ്പിക്കുകയാണെന്നും ലോകോത്തര ഷോപ്പിങ് അനുഭവം കൂടുതൽ പ്രദേശങ്ങളിൽ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് മറ്റൊരു
ഷോപ്പിംഗ് മാളിൽ സഫാരിയുടെ ഔട്ട്ലറ്റ് പ്രവർത്തനമാരം ഭിക്കുന്നത്.
35000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് പഴം-പച്ചക്കറി, സൗന്ദര്യവര്‍ധക വസ്തുക്കൾ, ഇലക്ട്രോണിക്സ്, ഐ.ടി, സ്റ്റേഷനി തുടങ്ങിയ ഉൽപന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്
ബേസ്മെന്റ് പാർക്കിംഗ് ഉൾപ്പടെ ഏകദേശം 200 ൽ പരം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ......
ന്യൂഡൽഹി: കൊല്ലത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കരാറുകാരനും ബന്ധപ്പെട്ട ഏജൻസികൾക്കും എതിരെ ശക്തമായ നടപടികളുമായി കേന്ദ്രസർക്കാർ. ദേശീയ പാത 66-ലെ കൊല്ലം–കടമ്പാട്ടുകോണം സെക്ഷനിൽ മൈലക്കാടിന് സമീപം സംരക്ഷണഭിത്തി തകർന്ന സംഭവത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. ......
തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തെ നിശിതമായി വിമർശിച്ച് ബിജെപി നേതാവ് ഖുശ്ബു സുന്ദർ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷ “ഒരിക്കലും സാദ്ധ്യമാകാത്ത സ്വപ്നം” മാത്രമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ......
കൊച്ചി: സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്ന മകളുടെ പരാമർശത്തെ തിരുത്തി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് എന്ന പരിപാടിയിലായിരുന്നു സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് പറഞ്ഞത്. ......
പനജി: ഗോവയിൽ നിശാക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 23 പേർക്ക് ദാരുണാന്ത്യം. ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലാണ് രാത്രിയിൽ അഗ്നിബാധയുണ്ടായത്. ......
കൊച്ചി: ഹൃദ്രോഗചികില്‍സാ രംഗത്ത് ചരിത്രപരമായ മുന്നേറ്റം നടത്തി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി. കടുത്ത ഹൃദ്രോഗിയായ 83 വയസുകാരനെ ആധുനിക ചികില്‍സാ സംവിധാനമായ ഇംപെല്ലാ സി.പി സ്മാര്‍ട്ട് അസിസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ......

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി 12 മുതൽ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാമത് ഐഎഫ്എഫ്കെയിൽ സുവർണ്ണചകോരം നേടിയ ശ്രദ്ധേയമായ 11 സിനിമകൾ പ്രദർശിപ്പിക്കും. സമകാലിക ലോക സിനിമയെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ള സിനിമകളായ ഹൗ ഷിയാവോ-ഷിയയുടെ ഫ്ലവേഴ്സ് ഓഫ് ഷാങ്ഹായ്, നബീൽ ആയൂഷിന്റെ അലി സൗവ : പ്രിൻസ് ഓഫ് ദി സ്ട്രീറ്സ്, മഹാമത് സലെ ഹാറൂണിന്റെ എബൗന, ജോസ് മെൻഡീസിന്റെ ഡേയ്സ് ഓഫ് സാൻ്റിയാഗോ, സെമി കപ്ളാനോഗ്ളുവിന്റെ ഏഞ്ചൽസ് ഫാൾ, ലൂസിയ പവൻസോയുടെ XXY, എൻറിക് റിവേറോയുടെ പാർക്കി വിയ, അസ്ഗർ ഫർഹാദിയുടെ എബൌട്ട് എല്ലി, കാർലോസ് ഗവിരിയോയുടെ പോട്രെയ്റ്റ് ഇൻ എ സീ ഓഫ് ലൈസ്, ഇമ്മാനുവൽ ക്വിൻഡോ പാലോയുടെ സ്റ്റാ.നീന, മജീദ് ബാർസെഗറുടെ പർവിസ്, ഡീഗോ ലെർമാന്റെ റെഫ്യൂജിയാഡോ, ജയരാജിന്റെ ഒറ്റാൽ, മുഹമ്മദ് ദിയാബിന്റെ ക്ലാഷ്, ആൻമേരി ജാസിറിന്റെ വാജിബ്, മേരി ക്രിസ്റ്റിൻ ക്വസ്റ്റർബർടിന്റെ ദി ഡാർക്ക് റൂം എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.പത്തൊൻപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ചൈനീസ് സാഹിത്യ കൃതിയായ 'സിങ് സോങ് ഗേൾസ് ഓഫ് ഷാങ്ഹായി'യെ അതുല്യമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ദൃശ്യാവിഷ്കാരമാണ് ഹൗ ഷിയാവോ-ഷിയാൻ സംവിധാനം ചെയ്ത ഫ്ലവേഴ്സ് ഓഫ് ഷാങ്ഹായി. ......
ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തില്‍ 9 വിക്കറ്റിനാണ് സൗത്താഫ്രിക്കയെ ഇന്ത്യ കശാപ്പ് ചെയ്തത്.
ഇതോടെ പരമ്പര 2-1നു ഇന്ത്യ പിടിച്ചെടുക്കുകയും ചെയ്തു.
350 റണ്‍സ് പിറക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട പിച്ചില്‍ സൗത്താഫ്രിക്കയെ 270 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയസാധ്യത വര്‍ധിപ്പിച്ചിരുന്നു.
റണ്‍ചേസില്‍ 39.5 ഓവറില്‍ വെറും ഒരു വിക്കറ്റിനു വളരെ അനായാസം ടീം ജയത്തിലേക്കു കുതിക്കുകയും ചെയ്തു.
യശസ്വി ജയ്സ്വാളിന്റെ കന്നി സെഞ്ച്വറിയും (116*) രോഹിത് ശര്‍മ (75), വിരാട് കോലി (65*) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യന്‍ ജയത്തിനു കരുത്തേകി.
121 ബോളില്‍ 12 ഫോറും രണ്ടു സിക്സറുമുള്‍പ്പെട്ടതാണ് ജയ്സ്വാളിന്റെ ഇന്നിങ്സ്. രോഹിത് 73 ബോളില്‍ ഏഴു ഫോറും മൂന്നു സിക്സും കോലി വെറും 45 ബോളില്‍ ആറു ഫോറും മൂന്നു സിക്സും പായിച്ചു. ......
കൊച്ചി: ഒമ്പതു വയസുളള മകള്‍ക്കു നേരെ നടുറോഡില്‍ ലൈംഗിക അതിക്രമം നടത്തിയയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ച പിതാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനെതിരെ കോണ്‍ഗ്രസ് കടവന്ത്ര പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. പോക്സോ കേസിലെ പ്രതിയുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത കടവന്ത്ര പൊലീസിന്റെ നടപടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ......
കൊച്ചി: മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ കൊച്ചി കോർപ്പറേഷന്റെയും സർക്കാരിന്റെയും നേട്ടങ്ങളായി അവകാശപ്പെട്ടതെല്ലാം യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്തവയാണെന്നും സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും പ്രവർത്തനക്ഷമതയില്ലായ്മയും അഴിമതിയും മറച്ചുവെക്കാൻ കള്ള പ്രചരണങ്ങൾ നടത്തിയും പി.ആർ ടീമുകളെ നിയോഗിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കാനുമാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ ശ്രമിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.
എറണാകുളം പോലൊരു നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും പരിഹാരം കാണാൻ കഴിയാത്ത ഒരു കോർപ്പറേഷനെ വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുങ്ങിയതിന് പിന്നാലെയാണ് സർക്കാർ ഏകദേശം 25 കോടി ചെലവഴിച്ച് നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ വൻ വിജയമാണെന്ന് മുഖ്യന്ത്രി അവകാശപ്പെട്ടത്. ......